Self-Esteem വർധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ???
അവ താഴെ പറയുന്നു. ഇന്ന് തുടങ്ങി നിങ്ങൾ അവ പരിശീലിക്കാൻ തുടങ്ങൂ.
1.Challenge negative Self- talk
ഏതു കാര്യമായാലും നിങ്ങൾ അതിന്റെ നെഗറ്റീവ് കണ്ടെത്തി അതിനെക്കുറിച്ചു സംസാരിക്കുന്ന ഒരു വ്യക്തി ആണോയെന്ന് നിങ്ങളെ തന്നെ പരിശോധിക്കുക. ആണെങ്കിൽ ആ ഒരു കാര്യം ഒഴുവാക്കാൻ നല്ല Affirmation കൾ നിരന്തരം പറഞ്ഞു കൊണ്ടു നിങ്ങളിലേക്ക് പോസിറ്റീവ്ഉർജ്ജം കൊണ്ടുവരാൻ സാധിക്കും അതിലൂടെ നിങ്ങളുടെ Self-esteem വർധിപ്പിക്കാനാകും…
2.Set Realistic goals
ഗോളുകൾ തയ്യാറാക്കുക, നിങ്ങളുടെ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കുക. അതിൽ ആദ്യം നിങ്ങൾ നേടാൻ ശ്രമിക്കേണ്ടവയുടെ ലിസ്റ്റ് തയ്യാറാക്കുക.ചെറുതും നേടിയെടുക്കാൻ സാധിക്കുന്ന ഗോളുകൾ ആയിരിക്കണം ആദ്യം തയ്യാറാക്കേണ്ടത്.. ഇത് നിങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നതിലൂടെ നിങ്ങളെക്കുറിച്ചു ഒരു മതിപ്പ് നിങ്ങളിൽ വർധിപ്പിക്കാൻ കാരണമാകും…. അതിനുശേഷം അതിനേക്കാൾ വലിയ ലക്ഷ്യങ്ങൾ സെറ്റ് ചെയ്യുക.. അങ്ങനെ പതുക്കെ പതുക്കെ നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ധൈര്യവും ഊർജ്ജവും ലഭിക്കും… നിങ്ങൾ അത് നേടുകയും ചെയ്യും
3.Celebrate Accomplishments
നിങ്ങൾക്കു ലഭിക്കുന്ന ചെറിയ നേട്ടങ്ങൾക്ക് പോലും നിങ്ങളെ അഭിന്ദിക്കുക… നിങ്ങൾ നിങ്ങൾക്കു തന്നെ നല്ലൊരു gift കൊടുക്കയും ചെയ്യാം.
4.Focus on strength
നിങ്ങളുടെ ശക്തികൾ എന്തൊക്കെ ആണെന്ന് മനസ്സിലാക്കുക.. നിങ്ങളിലെ ഏറ്റവും മികച്ചതായ കാര്യങ്ങൾ എന്തൊക്കെ ആണെന്ന് ആദ്യം കണ്ടെത്തുക. അതിനോടൊപ്പം തന്നെ നിങ്ങളുടെ strength എന്തൊക്കെയാണെന്ന് നിങ്ങളെ സ്നേഹിക്കുന്നവരോടും ചോദിച്ചു മനസിലാക്കാവുന്നതാണ്.
5.Practice Self – Compassion
നിങ്ങളോട് തന്നെ അനുകമ്പ കാണിക്കുക. നിങ്ങളുടെ ജീവിതത്തിൽ ചില തെറ്റുകൾ സംഭവിച്ചിരിക്കാം. അതിനെക്കുറിച്ചു വിഷിമിച്ചിരിക്കാതെ ആ ഒരു പഴയകാലത്തിൽ ചിന്തകൾ ഉടക്കി നിൽക്കാതെ ആ ഒരു സംഭവത്തിൽ നിന്നും നിങ്ങൾ പഠിച്ച കാര്യത്തെ ഉൾക്കൊണ്ടു മുന്നോട്ടു പോകാൻ ശ്രമിക്കുക…