MIRROR WORK

മിറർ വർക്ക് ചെയ്യുന്നതിന്റെ പ്രധാന പ്രയോജനങ്ങൾ

ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

സ്വയം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു

നെഗറ്റീവ് വിശ്വാസങ്ങളെ മാറ്റുന്നു.

മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു.

സ്വയം വിമർശിക്കുന്ന പ്രവണത കുറയുന്നു.

ഓരോ ദിവസവും പോസിറ്റീവ് ആയി തുടങ്ങാനും അവസാനിപ്പിക്കാനും സഹായിക്കുന്നു.

ലക്ഷ്യങ്ങൾ ഏറ്റെടുക്കാൻ ഉത്സാഹം നൽകുകയും ചെയ്യുന്നു.

ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു.

സ്വയം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.

സ്വയം മനസ്സിലാക്കുകയും സ്വന്തം കഴിവുകളിൽ വിശ്വാസം അർപ്പിച്ചു മുന്നോട്ട് പോകാനും സാധിക്കുന്നു.

മിറർ വർക്ക് (Mirror Work) പ്രാക്ടീസ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ :

📌 ശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക:
ആരും ഡിസ്റ്റർബ് ചെയ്യാത്ത, നിങ്ങളെ കുറിച്ച് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്ന ശാന്തമായ ഇടം കണ്ടെത്തുക.

📌 കണ്ണുകളിൽ നോക്കുക:
കണ്ണാടിയിലെ നിങ്ങളുടെ കണ്ണുകളിൽ നേരിട്ട് നോക്കുക. ആദ്യം അസ്വസ്ഥത തോന്നാമെങ്കിലും , വീണ്ടും ചെയ്യാൻ ശ്രമിക്കുക

📌 പോസിറ്റീവ് അഫർമേഷനുകൾ പറയുക:
ഉദാഹരണം:

  • ഞാൻ എന്നെ സ്നേഹിക്കുന്നു…
  • ഞാൻ സൗന്ദര്യമുള്ള വ്യക്തിയാണ്…..
  • ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ജീവിതത്തിലേക്ക് ആകർഷിക്കാൻ എനിക്ക് കഴിവുണ്ട്…
  • ഞാൻ ആത്മ വിശ്വാസം ഉള്ള വ്യക്തി ആണ്….
  • ഞാൻ ശക്തനാണ്…
  • എന്റെ മനസ്സും ശരീരവും ആത്മാവും പോസിറ്റീവ് ഊർജ്ജത്താൽ നിറഞ്ഞിരിക്കുന്നു….
  • എല്ലാവരും എന്നെ സ്നേഹിക്കുന്നു….
  • എല്ലാവരും എന്നിലേക്ക്‌ ആകർഷിക്കപെടുന്നു.. ഞാൻ വിജയംനേടികൊണ്ടിരിക്കുന്ന വ്യക്തി ആണ്….
  • എന്റെ എല്ലാ കാര്യവും ഏറ്റവും എളുപ്പത്തിൽ നടക്കുന്നു……

  • ഈ വാക്യങ്ങൾ ഉച്ചരിക്കുമ്പോൾ അതിന്റെ അർത്ഥം മനസിൽ ആഴത്തിൽ അനുഭവിക്കാൻ ശ്രമിക്കുക.

📌 ദൈനംദിന പ്രാക്ടീസ് -സമയം :
രാവിലെ എഴുന്നേറ്റ ശേഷം അല്ലെങ്കിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ്, ദിനംപ്രതി 5–10 മിനിറ്റ് ചെയ്യുക.

📌 സ്വന്തം പേര് ഉപയോഗിക്കുക:

നിങ്ങളുടെ പേര് ചേർത്ത് സംസാരിക്കുക, ഉദാഹരണം: “____, നീ ശക്തനും സ്നേഹത്തിനും യോഗ്യനുമാണ്.”

📌 ഇമോഷനുകൾ സ്വീകരിക്കുക:

പ്രാക്ടീസിനിടെ ഉയരുന്ന സന്തോഷം, ദുഃഖം, ലജ്ജ …….. എന്നിവ വരുമ്പോൾ വിഷമിക്കേണ്ടതില്ല…. തുടക്കത്തിൽ കുറച്ചു ദിവസം അങ്ങനെയുണ്ടാകും… അവിടെ നിങ്ങളിൽ ഒരു HEALING ആണ് സംഭവിക്കുന്നത്….. നിങ്ങൾ ഓരോ ദിവസവും പരിശീലിക്കുന്നതിലൂടെ നിങ്ങളിൽ നല്ല നല്ല മാറ്റങ്ങൾ വരുന്നത് കാണാനാകും.

📌 ജേർണൽ എഴുതുക:
മിറർ വർക്ക് കഴിഞ്ഞ് അനുഭവം കുറിച്ച് കുറിപ്പുകൾ എഴുതുക.

📌 നിരന്തരം പരിശീലിക്കുക
എല്ലാ ദിവസവും നിങ്ങൾ പരിശീലിക്കുന്നതിലൂടെ നിങ്ങളിൽ മാറ്റം വരുന്നത് കാണാൻ സാധിക്കും.നിങ്ങളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യും.നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഏറ്റവും വേഗത്തിൽ ചെയ്തു തീർക്കാനാകും…


Tags :
Share This :
Open chat
1
Hello,
How can we Help ?