Industry Insights

Self talk

നിങ്ങൾ നിങ്ങളുടെ സംസാരം ശ്രദ്ധിച്ചിട്ടുണ്ടോ?
നിങ്ങൾ പോസിറ്റീവ് ആയാണോ നെഗറ്റീവായാണോ കൂടുതൽ സംസാരിക്കുന്നത്??
നിങ്ങൾ നിങ്ങളെ ആവശ്യത്തിൽ കൂടുതൽ വിമർശിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണോ????
അങ്ങനെയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലും ആ കാര്യങ്ങൾ തന്നെ കൂടുതലായി സംഭവിക്കുന്നതായി കാണാൻ സാധിക്കും…..
ഇന്ന് തുടങ്ങി നിങ്ങളുടെ ജീവിതത്തിൽ ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോഴും ബോധപൂർവം പോസിറ്റീവായ കാര്യങ്ങൾ കൊണ്ടു വരാൻ ശ്രമിക്കണം….

എന്തൊക്കെ നേട്ടങ്ങൾ ആണ് Positive self talk വഴി നിങ്ങളിലേക്ക് വന്നു ചേരുന്നത് എന്ന് നോക്കാം….

1.
നിങ്ങളിലെ മാനസികപിരിമുറുക്കം ഉത്കണ്ഠ, സ്‌ട്രെസ്സ് എന്നിവ കുറയും..

2.ആത്മവിശ്വാസം വർദ്ധിക്കും.

3.നെഗറ്റീവ് ചിന്തകൾ കുറയും.

4.ഏതു കാര്യത്തെയും പോസിറ്റീവ് attitude ൽ നോക്കികാണാനാകും.

5.ബന്ധങ്ങൾ മെച്ചപ്പെടും.

6.നല്ല ആശയവിനിമയം നടത്താനാകും.

7.നല്ല ഉറക്കം ലഭിക്കും.

8.പ്രതിരോധശേഷി വർദ്ധിക്കും.

8.നമ്മൾ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ നേടാനാകും.

താഴെ പറയുന്ന രീതിയിൽ Self talk ചെയ്യുന്നതിലൂടെ വേഗത്തിൽ പോസിറ്റീവ് ആയ ഒരു ഫലം കണ്ടെത്താനാകും…

1.Identity negative sel-talk patterns

Practice self awareness :-
നിങ്ങളുടെ ചിന്തകളുടെയും സംസാര
ത്തിന്റെയും ഒരു pattern മനസ്സിലാക്കുക… ഓരോ ദിവസവും അത് എഴുതിവയ്ക്കുക.

2.Reframe Negative Thought

നിങ്ങളുടെ ചിന്തകളെയും സംസാരങ്ങളെയും Refram ചെയ്യുക… ഉദാഹരണമായി : നിങ്ങൾ സംസാരിക്കുന്നത് എനിക്ക് എല്ലായിപ്പോഴും പരാജയം ആണെന്ന് മനസ്സിൽ വന്നാലോ, സംസാരത്തിൽ വന്നാലോ ഉടനെ മാറി ചിന്തിക്കാൻ പഠിക്കുക….. എന്റെ ജീവിതത്തിൽ വന്ന ഓരോ സംഭവത്തിൽ നിന്നും കൂടുതൽ കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിക്കുന്നു… എനിക്ക് കൂടുതൽ വളരാൻ ഉള്ള സാധ്യതകൾ എന്റെ മുന്നിൽ തെളിഞ്ഞു വന്നു കൊണ്ടിരിക്കുന്നു…. കുറച്ചും കൂടി കൂടുതൽ പരിശീലിച്ചു ഞാൻ അതിൽ No. 1 ആകും.

3.Use affirmations

നിങ്ങൾക്ക് ആവശ്യമായ പോസിറ്റീവ് ആയ Affirmation കണ്ടെത്തി വയ്ക്കുക.നിങ്ങളെ കൂടുതൽ ശക്തനാക്കുന്ന Affirmations കണ്ടെത്തി എല്ലാ ദിവസവും എഴുതുകയും ഉറക്കെ പറയുകയും ചെയ്യുക.

4.Practice Gratitude

നിങ്ങളുടെ ജീവിതത്തിലെ ഓരോ അനുഗ്രഹങ്ങളും കണ്ടെത്താൻ സാധിച്ചാൽ നിങ്ങളിൽ കൂടുതൽ പോസിറ്റീവായ കാര്യങ്ങൾ വീണ്ടും വീണ്ടും വരുകയും നിങ്ങളിലെ ശക്തി മനസ്സിലാക്കാനും നെഗറ്റീവായ സംസാരങ്ങൾ, ചിന്തകൾ നിങ്ങളിൽ നിന്നും അകന്നു പോകുകയും ചെയ്യും…

5.surround yourself with positive talking people

നിങ്ങളുടെ കൂടെ പോസിറ്റീവ് ആയ കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തികളെ ചേർത്ത് നിർത്താൻ ശ്രമിക്കുക… നെഗറ്റീവ് പറയുന്ന വ്യക്തികളിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കുക…

5.Practice Compassion toward yourself

നിങ്ങളോട് ദയയുള്ളവനായിരിക്കുക… നിങ്ങളിൽ സംഭവിക്കുന്ന ചെറിയ തെറ്റുകൾക്ക് നിങ്ങളെ അമിതമായി വിമർശിക്കാതിരിക്കുക. പകരം തെറ്റുകളിൽ നിന്നും. പഠിക്കാൻ ശ്രമിക്കുക….

Task :
ഇന്നത്തെ ദിവസം നിങ്ങളുടെ സംസാരം നിങ്ങൾ ഒന്നു ശ്രദ്ധിച്ചു നോക്കുക…. ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
Tags :
Share This :
Open chat
1
Hello,
How can we Help ?